
കൊല്ലം: കരുനാഗപ്പള്ളിയിൽ മക്കൾക്ക് തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തിലാണ് സംഭവം. പുത്തൻ കണ്ടത്തിൽ താര ( 35 ) യാണ് മക്കൾക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- Mother attempts death after setting daughters on fire in Karunagappally