
കൊല്ലം: കൊല്ലം പൂരത്തിന് വെടിക്കെട്ട് അനുമതി നൽകാത്തതിൽ ജില്ലാ കളക്ടറിനെ വിമർശിച്ച് ദേവസ്വം മന്ത്രി വി എൻ വാസവനും പൂരം സംഘാടക സമിതിയും രംഗത്ത്. സുരക്ഷിതത്വം പാലിച്ച് വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടും ഉദ്യോഗസ്ഥർ എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന് ദേവസ്വം മന്ത്രി ചോദിച്ചു. പൂരത്തിൻ്റെ ശോഭ കെടുത്തുന്ന കാര്യങ്ങൾ ചെയ്തത് ശരിയായില്ലായെന്നും മന്ത്രി അറിയിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും കളക്ടർ അനുമതി നൽകിയില്ലെന്ന് പൂരം സംഘാടക സമിതിയും വിമർശനം ഉയർത്തി.
കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.
പൂരം നടക്കുന്ന ഏപ്രിൽ പതിനഞ്ചിന് രാത്രി ഏഴ് മുതല്‍ ഒൻപത് വരെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടി ക്ഷേത്ര ഉപദേശ സമിതി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് അടക്കമുള്ള വിവിധ ഏജൻസികളുടെ റിപ്പോർട്ട് പരിഗണിച്ച് കൊല്ലം എഡിഎം വെടിക്കെട്ടിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
Content Highlights- Devaswom Minister criticizes, 'No permission given for fireworks for Kollam Pooram despite High Court