അനധികൃത ഡ്രൈവിങ് സ്കൂളുകൾക്ക് ഇനി പിടി വീഴും; ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവ്

അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നും അറിയിപ്പ്

dot image

തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ഒരു ഡ്രൈവിങ് സ്കൂളിന് ഏതാണ്ട് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകും. എന്നാൽ ഈ വാഹനം അല്ലാതെ ആ ഡ്രൈവിങ് സ്കൂൾ മറ്റൊരു വാഹനം കൂടി കൂട്ടിചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ ഡ്രൈവിങ് സ്കൂളിനെതിരെ കർശന നടപടിയെടുക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

മാത്രമല്ല ബോണറ്റ് നമ്പരുകൾ വ്യക്തമായി കാണുന്ന രീതിയിൽ വേണം പ്രദർശിപ്പിക്കാൻ. അതായത് കാറിന്റെ മുൻവശത്തും, പുറകിലുമായി വേണം ഇത് പ്രദർശിപ്പിക്കാൻ. ദിനം പ്രതി അനധികൃത ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം കൂടുന്നത് കൊണ്ടാണ് മോട്ടോർ വനാഹന വകുപ്പ് നടപടി സ്വീകരിക്കാൻ തയ്യാറായത്.

പ്രദർശിപ്പിക്കേണ്ട വിധം

  1. ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ ബോണറ്റിന്റെ മധ്യഭാഗത്തും. പിൻഭാഗത്ത് പിറകിൽ നിന്നും വ്യക്തമായി കാണത്തക്ക വിധത്തിൽ ഡിക്കി ഡോറിൻ്റെ മധ്യഭാഗത്തും പ്രദർശിപ്പിക്കേണ്ടതാണ്.
  2. ഹെവി വാഹനങ്ങളിൽ മുൻവശത്ത് വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തും, പിൻഭാഗത്ത് റെയർ വിൻഡ് സ്ക്രീനിൻ്റെ താഴെ മധ്യഭാഗത്തുമായി പ്രദർശിപ്പിക്കേണ്ടതാണ്.
  3. മോട്ടോർസൈക്കിളുകളിൽ ഫ്യൂവൽ ടാങ്കിൻ്റെ ഇടതുവശത്ത് പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.
  4. മോട്ടോർസൈക്കിൾ വിത്തൗട്ട് ഗിയർ വിഭാഗത്തിൽ വാഹനത്തിൻ്റെ മുൻഭാഗത്ത് രജിസ്ട്രേഷൻ പ്ലേറ്റിന് തടസ്സമാകാത്ത രീതിയിൽ പുറമേ നിന്നും വ്യക്തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.

Content Highlights: Order makes bonnet numbers mandatory for driving school vehicles

dot image
To advertise here,contact us
dot image