പാലക്കാട്ടെ കോൺഗ്രസ് ഗ്രൂപ്പിസം; ഡിസിസിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സമാന്തര കൺവെൻഷൻ

ജില്ലാ നേതൃത്വത്തിനെതിരെ മെയ് 1നാണ് ഇത്തരത്തിൽ കണവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്

dot image

പാലക്കാട്: പാലക്കാട് ഡിസിസിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സമാന്തര കൺവെൻഷൻ. പാലക്കാട്ടെ കോൺഗ്രസിനകത്തെ ഗ്രൂപ്പിസത്തിനെതിരെയാണ് കൺവെൻഷനെന്ന് കോട്ടായി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ മോഹനൻകുമാർ വ്യക്തമാക്കി. വിഭാഗീയ പ്രവർത്തനം, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും ജില്ലാ നേതൃത്വം ഇടപെടുന്നില്ല എന്നാണ് ആരോപണം.

ജില്ലാ നേതൃത്വത്തിനെതിരെ മെയ് 1നാണ് ഇത്തരത്തിൽ കണവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഡിസിസി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നേരത്തെ 14 പ്രവർത്തകർ കോട്ടായി കോൺഗ്രസിൽ നിന്നും രാജി വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, ദീപാദാസ് മുൻഷി എന്നിവർക്ക് പരാതി നൽകിയിട്ടും വിഭാഗീത ചെറുക്കാൻ നടപടി ഉണ്ടായില്ലെന്നും കോട്ടായി മണ്ഡലം പ്രസിഡന്റ് ആരോപിച്ചു.

എ വി ഗോപിനാഥ്, എ രാമസ്വാമി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ കാരണം ഗ്രൂപ്പിസം കാരണമാണ്. അതിനാൽ തങ്ങളാണ് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകരെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇങ്ങനെയൊരു കൺവെൻഷൻ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമാന്തര കൺവെൻഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ഇതുവരെ ഒരു പ്രതികരണം നടത്തിയിട്ടില്ല.

Content Highlights: Parallel convention of Congress workers against Palakkad DCC

dot image
To advertise here,contact us
dot image