മുസ്ലിങ്ങളുടെ ഐക്യം തകർക്കാൻ ചിലർ ചട്ടംകെട്ടി രംഗത്തുണ്ട്: ജലീലിനെ പരോക്ഷമായി വിമർശിച്ച് ബഹാഉദ്ദീൻ നദ്‌വി

പൈതൃക സമ്മേളനം എന്ന പേരിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ലീഗ് അനുകൂലൾ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്

dot image

മലപ്പുറം: കെ ടി ജലീലിന് പരോക്ഷ വിമർശനവുമായി സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മുസ്ലിങ്ങളുടെ ഐക്യം തകർക്കാൻ ചിലർ ചട്ടംകെട്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വർഗത്തിൽ കയറ്റാൻ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ഈ ശ്രമം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെ ഒരു സ്വർഗം വിശ്വസിക്കുന്നില്ലെന്നും പൈതൃക സമ്മേളനം എന്ന പേരിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സമസ്തയിലെ ലീഗ് അനുകൂലികൾ സംഘടിപ്പിച്ച സമ്മേളനത്തിൽ ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു. നിലവിൽ നടക്കുന്നത് ഭിന്നിപ്പിന്റെ ശ്രമം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഇപ്പോഴത്തെ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് മറുപടിയെന്നോണം മുൻകാല സമസ്ത നേതാക്കൾ മുസ്ലീം ലീഗിന് വേണ്ടി പ്രവർത്തിച്ച ചരിത്രത്തെ കുറിച്ചും ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അനുസ്മരിച്ചു. ലീഗുകാർ പണ്ട് മുതലേ സമസ്തയിൽ ഉള്ളവരാണെന്നും
ലീഗ് ആയതുകൊണ്ട് സമസ്തയിൽ നിന്ന് മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

സമസ്തയിലെ ലീഗ് വിരുദ്ധർക്ക് മറുപടിയായി നടത്തിയ സമ്മേളനത്തിലാണ് സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സംസാരിച്ചത്.

Content Highlights: 'Some people are making rules to break the unity of Muslims'; Dr. Bahauddin Muhammad Nadvi

dot image
To advertise here,contact us
dot image