വഖഫ് നിയമഭേദഗതി; സിപിഐഎം സുപ്രീംകോടതിയില്‍

വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമൊക്കെ തുടരുമ്പോഴാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്

dot image

കൊച്ചി: വഖഫ് നിയമഭേദഗതിക്കെതിരെ സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ഹര്‍ജി നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹര്‍ജികള്‍ പരിഗണിക്കും.

മുസ്ലീം ലീഗ്, സമസ്ത, ആര്‍ജെഡി നേതാവ് മനോജ് ഝാ, എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നിവരുടേതടക്കം 70 ഓളം ഹര്‍ജികളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. കേസ് ഏത് ബെഞ്ച് പരിഗണിക്കണം എന്നതടക്കമുള്ള വിഷയങ്ങളില്‍ നാളെ കോടതി തീരുമാനം എടുത്തേക്കും. വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമൊക്കെ തുടരുമ്പോഴാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

അതിനിടെ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടാണ് അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര, സംസ്ഥാനങ്ങള്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്.

Content Highlights: waqf amendment bill CPIM Plea in supreme court

dot image
To advertise here,contact us
dot image