വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്

dot image

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി കണ്ടെത്തിതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്. വാടക വീടിന്റെ ടെറസിൽ ആയിരുന്നു കഞ്ചാവ് കൃഷി. ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ വാടക വീട്ടിൽ നിന്ന് അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

Content Highlights: Accounts General Officer Arrested by Excise Department

dot image
To advertise here,contact us
dot image