ജിസ്മോൾ മരിച്ചത് ഉൾക്കൊള്ളാനാകാതെ നാടും വീടും സുഹൃത്തുക്കളും

വീട്ടിൽ വച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടക്കാതെ വന്നപ്പോഴാണ് ജിസ്മോള്‍ പുഴയില്‍ ചാടിയത്

dot image

കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയം ഏറ്റുമാനൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഹൈക്കോടതി അഭിഭാഷക ജിസ്മോൾ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി ജീ​നൊ​ടു​ക്കിയത്. എന്നാൽ ആ മരണം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല ഇവരുടെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും. അ​ഭി​ഭാ​ഷ​ക​യാ​യി ഹൈ​ക്കോടതിയിൽ സ​ജീ​വ​മാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ജി​സ്മോ​ൾ മു​ത്തോ​ലി പ​ഞ്ചായ​ത്ത് വൈസ് പ്രസിഡന്റായി 2019ൽ തിര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്. അതോടെ അ​ഭി​ഭാ​ഷ​ക ജോ​ലി​യു​ടെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി. അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ ജി​സ്​​മോ​ൾ ന​ട​ത്തി​യ സാ​ഹ​സി​ക ഇ​ട​പെ​ട​ലും അ​ന്ന്​ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഓ​ർ​ക്കു​ന്നു. ഭ​ർ​ത്താ​വ് അ​ന്യാ​യ​മാ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കി പൂ​ട്ടി​യി​ട്ട യു​വ​തി​യെ കാ​ണാ​ൻ വേ​ഷം​മാ​റി ജി​സ്​​മോ​ൾ അ​വി​ടെ ചെ​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ കാ​ണാ​നോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജി​സ്​​മോ​ളു​ടെ സാ​ഹ​സി​ക ഇ​ട​പെ​ട​ൽ. തു​ട​ർ​ന്ന്​ ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ജ​സ്റ്റി​സ് വി​നോ​ദ് ചന്ദ്രൻ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​മി​ക്ക​സ് ക്യൂ​റി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി യു​വ​തി​യെ കാ​ണു​ക​യും ചി​കി​ത്സാ​രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി പ​രി​ശോ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ​യെ​ല്ലാം വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഹൈക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​രാ​തി​ക്കാ​രി​യോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച ജ​ഡ്ജി അ​വ​രോ​ട്​ നേ​രി​ട്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്നാ​ണ് മോ​ച​ന​ത്തി​ന് ഉ​ത്ത​ര​വാ​യ​ത്. അ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ജി​സ്​​മോ​ളു​ടെ ആ​ത്മ​ഹ​ത്യ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. വൈകിട്ട് 3:00 മണിയോടെ മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ് മോളുടെ മൃതദേഹം കാണുന്നത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്‌മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടൻതന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുടുംബ പ്രശ്നങ്ങൾ ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കുമെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചിട്ടുണ്ട്.

Content Highlights-Friends and colleagues in Ettumanoor unable to accept the death of Jismol

dot image
To advertise here,contact us
dot image