'കഞ്ചാവ് അടിച്ചാല്‍ ഇങ്ങനെയൊന്നും ചെയ്യില്ല, കൂടിയ ഡ്രഗ് വേണം'; മോശം അനുഭവം തുറന്നുപറഞ്ഞ് അഭിലാഷ് പിള്ള

ആ പറഞ്ഞ നടന്‍ ഇന്നും സജീവമായി സിനിമയില്‍ ഉണ്ടെന്നും അഭിലാഷ്

dot image

കൊച്ചി: കാസ്റ്റിംഗ് വേളയില്‍ ആര്‍ടിസ്റ്റില്‍ നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'പത്താം വളവ്' സിനിമയുടെ കഥ പറയാന്‍ പോയപ്പോള്‍ നേരിട്ട മോശം അനുഭവമാണ് അഭിലാഷ് പിള്ള റിപ്പോർട്ടർ ടിവിയുമായി പങ്കുവെച്ചത്. 'ലഹരി അടിച്ചുവന്ന പയ്യന്മാര്‍ കുട്ടിയെ കൊല്ലുന്ന സീന്‍ ഉണ്ടായിരുന്നു. സംഭവിച്ച കഥയായിരുന്നു. എന്നാല്‍ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആര്‍ട്ടിസ്റ്റ് തിരിച്ചുപറഞ്ഞത് കഞ്ചാവ് അടിച്ചാല്‍ ഇങ്ങനെയൊന്നും ചെയ്യില്ല. അതിന് കൂടിയ ഡ്രഗ്‌സ് വേണം എന്നാണ്. എന്നിട്ട് തനിക്ക് ക്ലാസ് എടുത്തുതന്നു' അഭിലാഷ് പറയുന്നു. ഇത് കേട്ട് താന്‍ പേടിച്ചുപോയെന്നും ആ പറഞ്ഞ നടന്‍ ഇന്നും സജീവമായി സിനിമയില്‍ ഉണ്ടെന്നും അഭിലാഷ് പറയുന്നു.

'കാസ്റ്റിംഗ് വേളയില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കഥ പറയാന്‍ പോയപ്പോള്‍ ആര്‍ട്ടിസ്റ്റ് ലഹരിയിലായിരുന്നു. ഉടന്‍ ഡയറക്ടറെ വിളിച്ച് ഇദ്ദേഹത്തെ അഭിനയിപ്പിക്കണോയെന്ന് ചോദിച്ചു. ചില ആര്‍ടിസ്റ്റുകളോട് കഥ പറയാന്‍ പോകുന്ന വേളയില്‍ തന്നെ അവര്‍ ലഹരി ഉപയോഗിച്ചിട്ടാവും കഥ കേള്‍ക്കുക. ആലോചന തന്നെ മറ്റൊരു തരത്തിലായിരിക്കും. നമ്മള്‍ പറയുന്നത് അതേ സെന്‍സില്‍ കേള്‍ക്കണമെന്നില്ല. 'പത്താം വളവ്' സിനിമയുടെ കഥ പറയാന്‍ പോയപ്പോള്‍ ലഹരി അടിച്ചുവന്ന പയ്യന്മാര്‍ കുട്ടിയെ കൊല്ലുന്ന സീന്‍ ഉണ്ടായിരുന്നു. സംഭവിച്ച കഥയായിരുന്നു. എന്നാല്‍ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആര്‍ടിസ്റ്റ് തിരിച്ചുപറഞ്ഞത് കഞ്ചാവ് അടിച്ചാല്‍ ഇങ്ങനെയൊന്നും ചെയ്യില്ല. അതിന് കൂടിയ ഡ്രഗ്‌സ് വേണം. എന്നിട്ട് എനിക്ക് ക്ലാസ് എടുത്തുതരികയായിരുന്നു. പേടിച്ചുപോയി', അഭിലാഷ് പിള്ള പറഞ്ഞു.

ലഹരി ഉപയോഗിക്കുന്ന കലാകാരന്മാരെ മാറ്റി നിര്‍ത്തണം. സ്വന്തം സിനിമയുടെ ഭാഗമാക്കില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം എന്നും അഭിലാഷ് പിള്ള പറയുന്നു. ചികിത്സയാണ് ആവശ്യം. എത്രയോ അനുഭവങ്ങള്‍ ഉണ്ടായി. എന്നിട്ടും തിരുത്താന്‍ തയ്യാറല്ലെങ്കില്‍ ചികിത്സയാണ് വേണ്ടത്. പരാതി കിട്ടിയാല്‍ മാത്രമല്ല ലൊക്കേഷനില്‍ പരിശോധന നടത്തൂവെന്ന് പറയുന്നത് ശരിയല്ല. ലൊക്കേഷനില്‍ വരുന്നവരെ ആദ്യദിവസം തന്നെ മനസ്സിലാവും. അവരെ മാറ്റി നിര്‍ത്തുക. താല്‍ക്കാലിക ചര്‍ച്ചയല്ല വേണ്ടത്. സ്ഥിരമായ പരിഹാരം വേണം. എല്ലാ മേഖലയിലെയും ലഹരി ഉപയോഗം നിര്‍ത്തണം. ഒരു ഷൈന്‍ ടോം ചാക്കോ മാത്രമല്ല. ആരൊക്കെ ഉപയോഗിക്കുന്നുവെന്ന് പരസ്യമായും രഹസ്യമായും എല്ലാവര്‍ക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവരെ മാറ്റി നിര്‍ത്തണം. അവസരം കാത്ത് നിരവധി പേരാണ് പുറത്തുനില്‍ക്കുന്നത്. അവരെ പരിഗണിക്കണം. ആ സിനിമ കാണുന്നവര്‍ കണ്ടാല്‍ മതിയാവും എന്നും അഭിലാഷ് നിലപാട് വ്യക്തമാക്കി.

Content Highlights: Abhilash Pillai opens up about his bad experience during casting In Movie

dot image
To advertise here,contact us
dot image