
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ കേസെടുത്തതില്‍ പൊലീസിനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്. നട്ടെല്ലുണ്ടെങ്കില്‍ ബിജെപി മാര്‍ച്ചില്‍ സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ആര്‍ജവം കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വെല്ലുവിളിച്ചു.
പൊലീസുകാരെ കാക്കി വെച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടിട്ട പോസ്റ്റിലാണ് ജയഘോഷിനെതിരെ ഇന്ന് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസവും കെഎസ് ജയഘോഷ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് കേസെടുത്തത്. ഈ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേര് വിവരങ്ങള്‍ പങ്കുവെച്ചാണ് ജയഘോഷ് ഇന്ന് പോസ്റ്റിട്ടത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസ്.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-
കേരളാ പോലീസിന് ഇത്ര ഭയമോ…..
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെഎസ് ജയഘോഷ് തന്റെ ഫേസ് ബുക്കില്‍ BJP ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസ്‌കാരുടെ പേര് വിവരങ്ങള്‍ അന്വേഷിച്ച് ഒരു പോസ്റ്റ് ഇട്ടതിനെതിരെ ഇന്ന് സൗത്ത് പോലീസ് കേസ് എടുത്തിരിക്കുന്നു….
ഇത് കൊണ്ടൊന്നും തീരില്ല ഇടാവുന്ന കേസ് എല്ലാം ഇട്ടൊള്ളൂ ഞങ്ങള്‍ക്ക് കിട്ടിയ അടിക്ക് പ്രതികരണങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും…
എന്ത് കരുതി ലാത്തി കണ്ട് പേടിച്ച് വീട്ടിലിരിക്കുമെന്നോ ??
അതാണുദ്ദേശമെങ്കില്‍ തീര്‍ത്തും പറഞ്ഞേക്കാം…
ബ്രിട്ടീഷിന്റെ തോക്കിനു മുമ്പില്‍ ഭയന്നിട്ടില്ല…
നിങ്ങളെ ഒട്ടും ഭയക്കാന്‍ ഉദ്ദേശിക്കുന്നുമില്ല…
ഞങ്ങള്‍ ഒരുങ്ങിത്തന്നെയാ…
പിന്നെ നട്ടെല്ലുണ്ടെങ്കില്‍ BJP മാര്‍ച്ചില്‍ സ്ത്രീത്വത്തെ അപമാനിച്ചവനെതിരെ കേസെടുക്കാന്‍ ആര്‍ജവം കാണിക്ക Indian Youth Congress Kerala Rahul Mamkootathil Abin Varkey Kodiyattu
KS JayaghoshSIndian Youth Congress - Palakkad District Committeet Committeetteeommittee
ജയഘോഷ് ഇന്ന് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആര്‍.എസ്.എസ്സുകാര്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ?. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ പി.ടി.അജ്മല്‍ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനില്‍ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?
Content Highlights: Youth Congress Against police over case against jayagosh