കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

സിപിഐഎം പ്രവർത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്

dot image

കണ്ണൂർ: കണ്ണൂർ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെ സിപിഐഎം പ്രവർത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്.

നേരത്തെ സമാനമായി രീതിയിൽ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തിൽ രാഷ്ട്രീയ പാ‍‍ർട്ടികളുടെ പേരിൽ കൊടിയും വിപ്ലവ​ഗാനങ്ങളും ഗണഗീതവുമെല്ലാം ഉയർന്നിരുന്നു.

അതിന്റെയെല്ലാം പേരിൽ കേസുകൾ നിലനിൽക്കെയാണ് ഇപ്പോൾ കണ്ണൂരിലും സിപിഐഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയിരിക്കുന്നത്.

Content Highlights:Che Guevara's flag and revolutionary song at temple festival in Kannur

dot image
To advertise here,contact us
dot image