ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജനയ്ക്കിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായി; അന്വേഷണത്തിൽ വീഴ്ചയെന്ന് കുടുംബം

ആലുവ റൂറൽ എസ് പിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്

dot image

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് തമിഴ്നാട് സ്വദേശിയെ കാണാതായതിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കുടുബം. ചോറ്റാനിക്കര പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് കുടുംബം ആലുവ റൂറൽ എസ് പിയ്ക്ക്‌ പരാതി നൽകി.

എന്നാൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് ചോറ്റാനിക്കര പൊലീസ് പറഞ്ഞത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കിരുന്ന 23കാരൻ കൈലാസ് കുമാറിനെയാണ് വിഷുദിനം മുതൽ കാണാതെയായത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ കാണാനില്ലെന്ന് തമിഴ്നാട് കരൈകുടി സ്വദേശികളായ മാതാപിതാക്കൾ ചോറ്റാനിക്കര പൊലീസിൽ അന്നുതന്നെ പരാതിയും നൽകി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.

ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയ കുടുംബം ജില്ലാ കലക്ടറെ നേരിട്ടു കാണാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ആറ് ദിവസമായി ചോറ്റാനിക്കരയിലും സമീപപ്രദേശങ്ങളിലും മകനെ തിരഞ്ഞു നടക്കുകയാണ് കുടുംബം. കൈലാസ് കുമാറിനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ചോറ്റാനിക്കര പോലീസിൽ അറിയിക്കണമെന്ന് ഇവർ പറഞ്ഞു.

Content Highlights:Family alleges lapses in police investigation into youth missing at Chottanikkara temple

dot image
To advertise here,contact us
dot image