
കോഴിക്കോട്: ബസ്സിൽ യാത്രക്കാരന് കൂടെ യത്ര ചെയ്ത വ്യക്തിയിൽ നിന്ന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിഷാദിൻ്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കയും ചെയ്തുവെന്നും പരാതി പറയുന്നുണ്ട്.
മറ്റൊരു ബസ്സിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെയും നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: Bus Passenger was Brutally Beaten by Another Passenger