
കൊല്ലം : കൊല്ലത്ത് നിന്നും നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാല് വയസ്സുകാരിയെ കണ്ടെത്തി. പന്തളത്ത് നിന്നുമാണ് നാല് വയസ്സുകാരിയെയും നാടോടി സ്ത്രീയെയും പൊലീസ് കണ്ടെത്തിയത്. പത്തനാപുരം കുന്നിക്കോട് സ്വദേശിയുടെ മകളെയാണ് കാണാതായത്.
മാനസിക വെല്ലുവിളി നേരിടുന്ന മാതാവുമായി കുട്ടി കഴിഞ്ഞ ദിവസം പുറത്തുപോയിരുന്നു. തുടർന്ന് കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നുമാണ് കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്.
നാടോടി സ്ത്രീയോടൊപ്പം കുട്ടിയെ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ കെ എസ് ആർ ടി സി ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കെ എസ് ആർ ടി സി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ തിരികെ ലഭിച്ചത്.
content highlights : child was kidnapped from mother; KSRTC was the savior; Nomad woman arrested