
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അനുതാജിൻ്റെ വീട്ടിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. അനധികൃത സ്വത്ത് സമ്പാദനം എന്ന പരാതിയിലാണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തുന്നത്.
കൊല്ലം ശൂരനാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസിന്റെ സഹായത്തോടെ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നത്. എന്നാൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ അനുതാജ് പൂട്ടിയിട്ടു എന്നും റിപ്പോർട്ടുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥർ അനു താജിൻ്റെ വീട്ടിലെത്തിയത്. പരിശോധന ഏഴ് മണിക്കൂർ പിന്നിട്ടു.
Content highlights : Illegal wealth acquisition; Raid at Youth Congress Vice President's house