
മലപ്പുറം: മലപ്പുറം തിരൂരിൽ യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതും യുവതിയുടെ ഭർത്താവ് സാബിക് ആണെന്ന് പരാതിയിൽ പറയുന്നു. തിരൂർ ബി പി അങ്ങാടി സ്വദേശിയായ സാബിക് ഇപ്പോൾ ഒളിവിലാണ്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Content Highlights: Woman arrested in POCSO case at Malappuram, Tirur