ലക്ഷ്യം പിണറായിസം അവസാനിപ്പിക്കൽ; മുന്നണി പ്രവേശനത്തിന് ധൃതിയില്ല: പി വി അൻവർ

രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവഹമെന്നും പി വി അൻവർ

dot image

തൊടുപുഴ: രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവഹമെന്നും പി വി അൻവർ. മുന്നണി പ്രവേശനത്തിന് ധൃതിയില്ല. ലക്ഷ്യം പിണറായിസം അവസാനിപ്പിക്കലാണ്. ഇപ്പോൾ നടക്കുന്നത് സിപിഐഎം-ബിജെപി മെർജിംഗ് ആണെന്നും അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അന്‍വര്‍.

എകെജി സെന്ററിന്റെ നിറം മാറ്റിയതിലും പി വി അൻവർ പരിഹസിച്ചു. ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന് പോലും സംശയമാണ്. തൊമ്മൻകുത്ത് കുരിശ് നീക്കം ചെയ്ത സംഭവം ബിജെപിയെ പ്രീണിപ്പിക്കാനുള്ള പിണറായിയുടെ നീക്കമാണെന്നും അൻവർ ആരോപിച്ചു.

നേരത്തെ, മുസ്ലിം ലീഗുമായും അൻവർ ചർച്ച നടത്തിയിരുന്നു. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടതെന്നും മറ്റ് ഘടകകക്ഷികളെ കാണാനും ശ്രമിക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അൻവറിന്റെ പ്രതികരണം.

ഏപ്രിൽ 23-ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി വി അൻവറുമായി മുന്നണി പ്രവേശന ചർച്ചകൾ നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് എല്ലാ രീതിയിലും അൻവറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നൽകിയ സതീശൻ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്. അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു.

Content Highlights: p v anvar says goal is to end Pinarayism

dot image
To advertise here,contact us
dot image