ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്

dot image

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് .കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. ഇത്തരത്തിൽ പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ് ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ.

ചില വ്യക്തികളുടെ വഞ്ചനയിലകപ്പെട്ട് പോകാതെ ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണമെന്നും ദേവസ്വം ബോർഡ് നിർദേശം നൽകി. അത്തരത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇതിനായി ഉദ്യോഗാർത്ഥികൾ പൊലീസിനെയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം അറിയിക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

Content Highlights: Devaswom Board warns against job scams

dot image
To advertise here,contact us
dot image