തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി; പരിശോധന

വിമാനത്താവളത്തിൽ ഉടൻ സ്ഫോടനം ഉണ്ടാകും എന്നതായിരുന്നു ഭീഷണി

dot image

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. രാവിലെ പത്ത് മണിക്ക് എയർപോർട്ട് മാനേജരുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ഉടൻ സ്ഫോടനം ഉണ്ടാകും എന്നായിരുന്നു ഭീഷണി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പരിശോധന തുടരുകയാണ്.

ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും എയർപോർട്ട് പരിസരത്ത് പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. അതിനാൽ ഭീഷണി വ്യാജം എന്നാണ് നിലവിലെ നിഗമനം. അതേസമയം വിമാന സർവീസിനെയോ യാത്രക്കാരെയോ ഭീഷണി ബാധിച്ചിട്ടില്ല.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Content Highlights:Bomb threat at Thiruvananthapuram International Airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us