
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് പി കെ ശ്രീമതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് പികെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്.
Content Highlights: PK Sreemathi in a Facebook post said that the news about her is baseless