
മലപ്പുറം: കൊണ്ടോട്ടിയില്‍ വീട്ടില്‍ നിന്ന് 1.5 കിലോഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് സനില്‍, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഒമാനില്‍ നിന്ന് കാര്‍ഗോ വഴി എത്തിച്ച എംഡിഎംഎ കൊണ്ടോട്ടി സ്വദേശി മുളളന്‍മുടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. 5 വര്‍ഷം മുന്‍പ് ഒമാനിലേക്ക് പോയ ആഷിക് അവിടെ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി മരുന്ന് കടത്ത്.
അതേസമയം, പാലക്കാട് വാളയാറില്‍ രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശി സഖിബുള്‍ ഇസ്ലാമാണ് എക്‌സൈസിന്റെ പിടിയിലായത്. നാല് കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശമുണ്ടെന്നാണ് വിവരം. കോയമ്പത്തൂര്‍- ആലപ്പുഴ സ്വിഫ്റ്റ് ബസില്‍ പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഈ കഞ്ചാവ് അങ്കമാലിയിലേക്ക് കടത്താനായിരുന്നു സഖിബുള്‍ ഇസ്ലാമിന്റെ ശ്രമമെന്നാണ് വിവരം.
Content Highlights: Two members of international drug trafficking gang arrested in kondotti mdma case