'ആ നടന്റെ മുറി പോലെ പുക പിടിച്ചിരിക്കുകയാണ് എന്റെ സിനിമയും, പുഴുക്കുത്തുകൾ എല്ലാവിടെയുമുണ്ടാകും': ആർ എസ് വിമൽ

'കാരവാനിലൊക്കെ പുകയാണെന്നാണ് വാര്‍ത്തകള്‍. പുക വരുന്ന വഴി നമുക്കും അറിയാം'

dot image

തിരുവനന്തപുരം: സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലഹരി ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍. ചില കാര്യങ്ങള്‍ കാണുമ്പോള്‍ ഞെട്ടലാണ്. തൊഴിലിനെ ലഹരിയാക്കണമെന്നും ആര്‍ എസ് വിമല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരു സിനിമ തീര്‍ക്കാന്‍ ലഹരിയുടെ ആവശ്യമില്ല. കാരവാനിലൊക്കെ പുകയാണെന്നാണ് വാര്‍ത്തകള്‍. പുക വരുന്ന വഴി നമുക്കും അറിയാം. 110 ശതമാനം ഇതെല്ലാം നിര്‍ത്തലാക്കണം. പുഴുക്കുത്തുകള്‍ എല്ലാവിടെയുമുണ്ടാകുമെന്നും ആര്‍ എസ് വിമല്‍ പറയുന്നു.

താന്‍ പ്രൊഡ്യൂസ് ചെയ്ത ഒരുപടം പുറത്തിറങ്ങിയിട്ടില്ല. 5 കോടി രൂപയാണ് മുടക്കിയത്. ലഹരി ഉപയോഗിച്ച അതിലെ ഒരു നടന്‍ നാല് ദിവസം ലൊക്കേഷനില്‍ വന്നില്ല. താനും ഭാര്യയും ഹോട്ടല്‍ റൂമില്‍ പോയി അദ്ദേഹത്തെ വിളിച്ചു, എന്നിട്ടും വന്നില്ല. മറ്റൊരു ദിവസം പോയപ്പോള്‍ വാതില്‍ തുറന്നപ്പോള്‍ മുറി മുഴുവന്‍ പുകയായിരുന്നു. അതുപോലെ പെട്ടിക്കകത്ത് ഇരിക്കുകയാണ് തന്റെ സിനിമയും എന്നും വിമല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടിയിലാവുന്നത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ഇരുവരെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.

അതിനിടെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്തുവരികയാണ്. ആലപ്പുഴ എക്‌സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

Content Highlights: Director R S Vimal Against cinima artists drug use

dot image
To advertise here,contact us
dot image