
പത്തനംതിട്ട: ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ നടത്തുന്നത് വൈകിപ്പോയെന്ന് നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തണം. ലഹരിയെ അനുകൂലിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വേടന്റെ പോപ്പുലാരിറ്റി അസാധാരണമാണ്. തെറ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കട്ടെ. വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുത്. വിപ്ലവ പാട്ടുകളാണ് വേടന്‍ പാടുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചതിനെ അപലപിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ നടത്തുന്നത് വൈകിപ്പോയി. ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തണം. വേടന്‍ ആയാലും വിനായകന്‍ ആയാലും മോഹന്‍ലാല്‍ ആയാലും മമ്മൂട്ടിയായാലും താന്‍ ആയാലും ലഹരി ഉപയോഗിച്ചാല്‍ നിയമനടപടി ഉണ്ടാകണം. ശിക്ഷ കിട്ടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ജാതിയുടെ എല്ലാ ഘടനകളെയും വെല്ലുവിളിച്ച് ഉയരത്തില്‍ എത്തിയ ആളാണ് വേടന്‍. വേടന്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു. ഇടത് വലത് മുന്നണികള്‍ തള്ളിക്കളഞ്ഞ അംബേദ്കര്‍ രാഷ്ട്രീയമാണ് വേടന്റേതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു
Content Highlights: 'Society should not take steps to eliminate the Vedan, condemns the use of drugs'; Dr Geevarghese Mar Coorilos