തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തും

ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്ന് ഭഗവതിയുടെ തിടമ്പേറ്റും

dot image

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും. ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റും. രാവിലെയുള്ള എഴുന്നള്ളിപ്പിലാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനില്ലെന്നായിരുന്നു പ്രചാരണം.

തൃശൂര്‍ പൂരത്തിന്റെ നിറസാന്നിധ്യമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. നിരവധി ആരാധകരാണ് ഈ കൊമ്പനുള്ളത്. കഴിഞ്ഞ തവണ നെയ്തലക്കാവ് ഭടവതിയുടെ തിടമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റിയിരുന്നു. ആന വരുന്നത് വലിയ രീതിയില്‍ ജനത്തിരക്ക് വര്‍ദ്ധിപ്പിക്കുകയും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം വിലയിരുത്തി ഇത്തവണ രാമചന്ദ്രനെ കൊണ്ടുവരേണ്ടതില്ല എന്ന തീരുമാനത്തില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights- Thechikkottukavu ramachandran will arrive for thrissur pooram

dot image
To advertise here,contact us
dot image