40 വർഷത്തെ ഭൂമി തര്‍ക്കം: യുപിയില്‍ കൗമാരക്കാരന്റെ തലയറുത്തു; തല മണിക്കൂറുകളോളം മടിയില്‍ വെച്ച് അമ്മ

കബിറുദ്ദിന്‍ ഗ്രാമത്തില്‍ ഇരുപാര്‍ട്ടികള്‍ തമ്മിലെ വര്‍ഷങ്ങളായുള്ള ഭൂമി തര്‍ക്കം ഇന്ന് രൂക്ഷമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

dot image

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ 17കാരന്റെ തലയറുത്തു. ഉത്തര്‍പ്രദേശിലെ ജൗന്‍പുറിലാണ് നാല്‍പ്പത് വര്‍ഷം നീണ്ട ഭൂമി തര്‍ക്കത്തിന്റെ പേരില്‍ അനുരാഗ് എന്ന കൗമാരക്കാരന്റെ തല വാളുപയോഗിച്ച് അറുത്തത്. അറുത്ത തല മടിയില്‍ വെച്ച് മാതാവ് മണിക്കൂറുകളോളം ഇരുന്നത് നാട്ടുകാര്‍ക്ക് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

ഗൗരാബദ്ഷഹ്പുര്‍ പൊലീസ് സ്റ്റേഷന് കീഴിലെ കബിറുദ്ദിന്‍ ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ വര്‍ഷങ്ങളായുള്ള ഭൂമി തര്‍ക്കം ഇന്ന് രൂക്ഷമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടയില്‍ രാംജീദ് യാദവിന്റെ മകനായ അനുരാഗിനെ കുറച്ച് പേര്‍ ചേര്‍ന്ന് ഓടിക്കുകയായിരുന്നു. തുടര്‍ന്ന് അനുരാഗിനെ ആക്രമിക്കുകയും തലയറുക്കുകയുമായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ വാള്‍ ഉപയോഗിച്ച് തലയറുത്തയാള്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാന പരിപാലനത്തിന് വേണ്ടി സംഭവ സ്ഥലത്ത് നിരവധി പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് സാധ്യമായ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കുമെന്ന് ജാന്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ദിനേഷ് ചന്ദ്ര പറഞ്ഞു. 'ഇത് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പഴയ ഭൂമി തര്‍ക്കമാണ്. സിവില്‍ കോടതിയില്‍ ഈ കേസ് നടക്കുകയാണ്. മൂന്ന് ദിവസത്തിനകം അക്രമത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

Content Highlights: Teen s head chopped of in UP due to land dispute

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us