ലഹരിക്ക് പണമില്ല; 17കാരി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്

ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു

dot image

ന്യൂഡൽഹി: പതിനേഴുകാരിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. പെൺകുട്ടി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി വാങ്ങാൻ പണം നൽകിയവരുമായാണ് പെൺകുട്ടി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത്.

തുടർച്ചയായി വിവിധ ആശുപത്രികളിൽ യുവാക്കൾ എച്ച്ഐവി ലക്ഷണങ്ങളോടെ എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. യുവാക്കളുടെയെല്ലാം ടെസ്റ്റുകളിൽ എച്ച്ഐവി ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. ലഹരിക്കടിമയായ പെൺകുട്ടി എച്ച്ഐവി ബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാക്കൾക്ക് പെൺകുട്ടിയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും നൈനിതാൽ മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.

സംഭവം ഭയാനകമാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പ്രതികരിച്ചു. പെൺകുട്ടിക്ക് ചികിത്സ നൽകുമെന്നും കൗൺസിലിം​ഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 17 മാസത്തിനിടെ രാംന​ഗറിൽ 45 പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച പലരും വിവാഹിതരായിരുന്നു. പങ്കാളിയുമായും ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതോടെ ഇവരും എച്ച്ഐവി ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു.

Content Highlight: 19 men effected with HIV after having physical relationships with 17 year old drug addict girl

dot image
To advertise here,contact us
dot image