തീവ്രവാദം മുതൽ സിഗരറ്റ് വരെ;ഡല്‍ഹി സിആർപിഎഫ് സ്കൂളിന് സമീപത്തെ സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്തി എസ്‌ഐടി

പൊട്ടിത്തെറിച്ച വസ്തുവേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്.

dot image

ന്യൂഡൽഹി: സിആർപിഎഫ് സ്കൂളിന് സമീപത്തുണ്ടായ സ്ഫോടനത്തിന് പിന്നിൽ അലക്ഷ്യമായി വലിച്ചെറിയപ്പെട്ട സിഗരറ്റെന്ന് പൊലീസ്. വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവാവ് അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നും തീ സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിലേക്ക് പടർന്നതാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ദേശിയ സുരക്ഷ സ്വാഡിന്റെ ഫോറൻസിക് വിദഗ്ധരോടും സാങ്കേതിക വിദഗ്ധരോടും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയ എല്ലാ അടയാളങ്ങളും, പൊടികളുൾപ്പെടെ കണ്ടെത്തി വിശകലനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പൊട്ടിത്തെറിച്ച വസ്തുവേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്.

ഒക്ടോബർ 20ന് രോഹിണി പ്രശാന്ത് വിഹാറിലായിരുന്നു സ്ഫോടനം നടന്നത്. പ്രദേശത്ത് സിആർപിഎഫ് സ്കൂളിന് സമീപത്തായിരുന്നു സംഭവം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചിരുന്നു. സ്കൂളിന്റെ മതിലിനും കേടുപാടുകൾ സംഭവിച്ചു.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംശയം തോന്നിയ പത്ത് പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. സ്ഫോടനം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പ്രദേശത്തുണ്ടായിരുന്ന വ്യാപാരിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രശാന്ത് വിഹാർ നിവാസിയാണ് ഇയാൾ. ഞായറാഴ്ച രാവിലെ ഈ വ്യക്തി നായയുമായി നടക്കാനിറങ്ങിയിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ പുകവലിച്ചിരുന്നതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതായി കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

Content Highlight: Officers says blast near CRPF school in Delhi was caused by a cigarette

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us