പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തി; ഫേഷ്യല്‍ ചെയ്ത് പണം നല്‍കാതെ മുങ്ങി; യുവതി പിടിയില്‍

സബ് ഇന്‍സ്‌പെക്ടര്‍ എന്നവകാശപ്പെട്ടാണ് യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിത്.

dot image

നാഗര്‍കോവില്‍: പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യല്‍ ചെയ്ത് പണം നല്‍കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്‌നാട് നഗര്‍കോവിലാണ് സംഭവം. തേനി പെരിയപാളയം സ്വദേശിയായ അബി പ്രഭയാണ് (34) പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ എന്നവകാശപ്പെട്ടാണ് യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിത്.
പാര്‍വതിപുരം ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് ഇവര്‍ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ താന്‍ വടശ്ശേരി എസ്‌ഐയാണെന്നും കാശ് പിന്നെത്തരാം എന്നുമായിരുന്നു മറുപടി.

സംശയം തോന്നിയ ഉടമ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കാമുകന്‍ പറഞ്ഞിട്ടാണ് പൊലീസ് വേഷത്തിലെത്തിയത് എന്നായിരുന്നു അബി പ്രഭയുടെ മറുപടി. കാമുകനായി പൊലീസ് അന്വേഷണം നടത്തിവരികാണ്. നിലവില്‍ തക്കല ജയിലിലാണ് അബി പ്രഭ.

Content Highlights- Woman SI inside beauty salon, big twist follows

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us