മാംഗോ ജ്യൂസിന് 250 രൂപ, പ്ലാസ്റ്റിക് ഗ്ലാസിന് 40; കൊള്ളവിലയിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ

വൈറലായ ഈ പോസ്റ്റിനോടുള്ള എക്സ് ഉപഭോക്താക്കളുടെ പ്രതികരണങ്ങളും വൈറലാണ്

dot image

മുംബൈ: താനെയിലെ മാളിൽ മാം​ഗോ ജ്യൂസ് ഓ‍ർ‌ഡർ ചെയ്തപ്പോൾ ഗ്ലാസിനും പണം ഈടാക്കിയെന്ന യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് എക്സ് പ്ലാറ്റ്ഫോമിൽ റീഷെയർ ചെയ്തത് വൈറലാകുന്നു. പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്ന ബില്ലിൽ മാം​ഗോ ജ്യൂസ് നൽകിയ പ്ലാസ്റ്റിക് ​ഗ്ലാസിന് 40 രൂപവെച്ച് ചാർജ്ജ് ഈടാക്കിയതായാണ് കാണിച്ചിരിക്കുന്നത്. മൂന്ന് മാം​ഗോ ജ്യൂസ് ഓർഡർ ചെയ്ത യുവാവിന് ​ഗ്ലാസിന് മാത്രം 120 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ​​ഗ്ലാസിൻ്റെ ചാർജ്ജിന് പുറമെ ടാക്സ് കൂടാതെ 750 രൂപയാണ് മാം​ഗോ ജ്യൂസിനായി ഈടാക്കിയിരിക്കുന്നത്. ടാക്സിൻ്റെയും ​ഗ്ലാസിൻ്റെയും തുക അടക്കം മൂന്ന് മാം​ഗോ ജ്യൂസിനായി ആകെ 914 രൂപ ഈടാക്കിയതായാണ് ബില്ലിൽ വ്യക്തമാകുന്നത്.

താനെയിലെ വിവിയാന മാളിലെ ഷാഹി ദർബാറിൽ നിന്നും 2024 നവംബർ 3ന് മാം​ഗോ ജ്യൂസ് കഴിച്ചതയാണ് ബില്ലിൽ നിന്നും വ്യക്തമാകുന്നത്. റഡ്ഡിറ്റിൻ്റെ മുംബൈ കമ്മ്യൂണിറ്റിയിൽ "Operation_Whole" എന്ന റെഡ്ഡിറ്റ് യൂസറാണ് ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് രവി ഹൻഡ എന്ന എക്സ് ഉപഭോക്താവ് ഈ പോസ്റ്റ് എക്സിൽ റീഷെയർ ചെയ്യുകയായിരുന്നു. ഒരു മാംഗോ ജ്യൂസ് കുടിക്കാൻ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസിന് 40 രൂപ ഈടാക്കുന്നത് ആരാണ്. മുംബൈ വിലപിടിച്ച നഗരമാണെന്നറിയാം, പക്ഷെ ഇത് പരിഹാസ്യമാണ് എന്ന കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ് എക്സിൽ പങ്കുവെയ്ക്കപ്പെട്ടത്.

വൈറലായ ഈ പോസ്റ്റിനോടുള്ള എക്സ് ഉപഭോക്താക്കളുടെ പ്രതികരണങ്ങളും വൈറലാണ്. മാളുകളിൽ ഈടാക്കുന്ന അമിത വിലയെക്കുറിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്ലാസ്റ്റിക് ഗ്ലാസിന് ഇത്രയും വില ഈടാക്കിയതിനെ പരിഹസിച്ചാണ് മറ്റുചിലർ രംഗത്ത് വന്നിരിക്കുന്നത്. ആ ഗ്ലാസുകൾ ആൻ്റിക് പ്ലാസ്റ്റിക് ഗ്ലാസുകളായിരിക്കുമെന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്.

Content Highlights: Person Charged Extra ₹ 40 For Plastic Glass For Mango Juice, Internet Reacts

dot image
To advertise here,contact us
dot image