ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്നു; ഒരു മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്

dot image

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നാല് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എസ് പി അറിയിച്ചു.

Content Highlights- Under-construction bullet train bridge collapses in gujarat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us