16-കാരിയെ മാറി മാറി പീഡിപ്പിച്ചത് ഏഴ് പേർ; അവശയായ കുട്ടിയെ കണ്ടെത്തിയത് ബീച്ചിൽ നിന്ന്

പുതുച്ചേരിയിൽ 16കാരിയായ പെൺകുട്ടിയെ ഏഴ് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു

dot image

ചെന്നൈ: പുതുച്ചേരിയിൽ 16കാരിക്ക് ക്രൂരപീഡനം. ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരിൽ നാല് പേർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ദീപാവലി ആഘോഷിക്കാനായി മുംബൈയിൽ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16കാരിയാണ് പീഡനത്തിനിരയായത്. ദീപാവലിയുടെ തലേ ദിവസം, ആഘോഷത്തിനിടെ പെൺകുട്ടി അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ശേഷം ഒരു ഓട്ടോയിൽ കയറിയ കുട്ടി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

എന്നാൽ ഓട്ടോക്കാരൻ പെൺകുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം ഇയാൾ പെൺകുട്ടിയെ ഓറോവില്ലിൽ ഇറക്കിവിട്ടു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന പെൺകുട്ടിയുമായി അവിടെ ഉണ്ടായിരുന്ന ഐടി ജീവനക്കാരായ ചില യുവാക്കൾ സൗഹൃദം സ്ഥാപിക്കുകയും ശേഷം കുട്ടിയെ ചെന്നൈയിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ശേഷം നവംബർ രണ്ടിന് ഇവർ കുട്ടിയെ പുതുച്ചേരി ബീച്ചിന് സമീപം ഇറക്കിവിട്ടു. അവിടെനിന്ന് പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. സംസാരിക്കാൻ പോലും കഴിയാതെ ക്ഷീണിതയായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ക്രൂരപീഡനത്തിനിരയായതായി അറിയുന്നത്. ശേഷം സിസിടിവി ദൃശ്യങ്ങളും മറ്റും ഉപയോഗിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇനിയും മൂന്ന് പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു.

Content Highlights: 16 year old raped by 7 people at chennai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us