ചെന്നൈ, വിജയുടെ രാഷ്ട്രിയ പാർട്ടിയായ വിടികെയുമായുള്ള സഖ്യത്തിനില്ലെന്ന നിലപാട് സ്വീകരിച്ച് സിപിഐഎം. ടിവികെയുമായി സഖ്യത്തിന് സിപിഐഎം തയ്യാറായാൽ അധിക്കാരത്തിൽ എത്തുമ്പോൾ ഭരണത്തിൽ പങ്കാളിത്തം നൽകാമെന്നായിരുന്നു വിജയുടെ വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയാൽ എന്തെല്ലാം ക്ഷേമ പദ്ധതികൾ നടത്തുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ഇത്തരത്തിലൊരും വാഗ്ദാനം നൽകിയത് അംഗീകരിക്കാൻ കഴിയില്ല എന്നും മറ്റ് പാർട്ടിയിലുള്ളവർ എല്ലാം അധികാരക്കൊതിയന്മാരാണ് എന്ന് കരുതാൻ പാടില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷണൻ പ്രതികരിച്ചു.
.
എന്നാൽ വിജയ് രാഷ്ട്രിയത്തിൽ വിജയിക്കാൻ സാധ്യത കുറവാണ് എന്നാണ് രജനീകാന്തിൻ്റെ സഹോദരനായ സത്യനാരായണ റാവുവിൻ്റെ വിലയിരുത്തൽ. കമലഹാസനെ പോലെ തന്നെ വിജയ്ക്കും രാഷ്ട്രിയത്തിൽ വലിയ പ്രയോജനമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് റാവു പറഞ്ഞത്. രജനീകാന്ത് വിജയുടെ ടിവികെ സമ്മേളനം വൻ വിജയമായിരുന്നു എന്ന് കുറച്ച് ദിവസം മുൻപ് അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു അഭിപ്രായവുമായി സത്യനാരായണ റാവു രംഗത്തെത്തിയത്.
Content Highlights-CPM rejected Vijay's Proposal for alliance