മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നു, ആ പാട്ടുകള്‍ പാടരുത്; ദില്‍ജിത്തിന് നോട്ടീസ്

സംഗീത പരിപാടിക്കിടെ കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുതെന്നും നോട്ടീസിൽ പറയുന്നു

dot image

ഹൈദരാബാദ്: പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് നോട്ടീസ് അയച്ച് തെലങ്കാന സര്‍ക്കാര്‍. ഇന്ന് നടക്കാനിരുന്ന ദിൽ-ലുമിനാറ്റി കച്ചേരിയ്ക്ക് മുന്നോടിയായിട്ടാണ് നോട്ടീസ് ലഭിച്ചത്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ചണ്ഡീഗഡ് നിവാസി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരു സംഗീത പരിപാടിയിൽ താരം ആലപിച്ച ചില ഗാനങ്ങളുടെ വീഡിയോ തെളിവായും സമർപ്പിച്ചിട്ടുണ്ട്.

പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദോസഞ്ജ്
ദില്‍ജിത്ത് ദോസഞ്ജ്

സംഗീത പരിപാടിക്കിടെ കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുതെന്നും നോട്ടീസിൽ പറയുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളുടെയും ലൈറ്റുകളുടെയും അപകടസാധ്യത കണക്കിലെടുത്താണ് ഈ നടപടി. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശങ്ങളും നോട്ടീസിൽ പരാമർശിക്കുന്നു.

ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തെളിവിനായി പരിപാടിയുടെ വിഡിയോയും സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദില്‍ജിത്തിനു നോട്ടിസ് അയച്ചത്.

Content Highlights: Diljit Dosanjh served notice ahead of Hyderabad concert

dot image
To advertise here,contact us
dot image