വിദ്വേഷ പ്രസംഗം: നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ ശനിയാഴ്ചയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

dot image

ഹൈദരാബാദ്: വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ ശനിയാഴ്ചയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ നടി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്യാന്‍ രണ്ട് പൊലീസ് സംഘത്തെ നിയോഗിച്ചത്. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലായത്

.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയാണു കസ്തൂരിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും വിവാദമൊഴിഞ്ഞിരുന്നില്ല.

Content Highlight: Actress Kasthoori sent to judicial custody over derogatory remarks against Telugu people

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us