ഝാന്‍സി മെഡിക്കല്‍ കോളേജ് തീപിടിത്തം; ഒരു കുഞ്ഞ് കൂടി മരിച്ചു; മരണം 11 ആയി

തീപിടിത്തതില്‍ പരിക്കേറ്റ പതിനഞ്ച് കുഞ്ഞുങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി ആശുപത്രി തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ പതിനൊന്നായി. കുഞ്ഞിന്റെ മരണകാരണം തീപിടിത്തം അല്ലെന്നും വളര്‍ച്ചയെത്താതെയുള്ള ജനനമാണെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

അതേസമയം, തീപിടിത്തതില്‍ പരിക്കേറ്റ പതിനഞ്ച് കുഞ്ഞുങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനിടെ ആശുപത്രിയിലെ തീപിടിത്തത്തില്‍ ഗൂഢാലോചന ഇല്ലെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.

ഝാന്‍സിയിലെ അപകടത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി ഡ്യൂട്ടി നഴ്‌സ് മേഘ രംഗത്തെത്തിയിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഐസിയുവില്‍ കുട്ടികള്‍ അധികമായിരുന്നുവെന്നാണ് മേഘ പറഞ്ഞത്. ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും മേഘ പറഞ്ഞിരുന്നു. ഝാന്‍സി ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. പത്ത് കുഞ്ഞുങ്ങള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

Content Highlights: one more child died an fire accident in jhansi medical college

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us