'എഐക്കും വേണം പെരുമാറ്റ ചട്ടം'; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾക്ക് മാർഗനിർദേശം പുറപ്പെടുവിക്കാൻ കേന്ദ്രം

രാജ്യത്ത് എഐയുമായി ബന്ധപ്പെട്ട സമഗ്രമായ നിയമം രൂപീകൃതമാകാന്‍ ഇനിയും ഏറെ സമയമെടുക്കും

dot image

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ട തത്വങ്ങളാണെങ്കിലും നിയമപരമായിരിക്കില്ല.

രാജ്യത്ത് എഐയുമായി ബന്ധപ്പെട്ട സമഗ്രമായ നിയമം രൂപീകൃതമാകാന്‍ ഇനിയും ഏറെ സമയമെടുക്കും. അതുകൊണ്ട് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇന്ത്യയിലെ എഐ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ മാര്‍ഗനിര്‍ദേശം അടുത്ത വര്‍ഷം തുടക്കത്തില്‍ മാത്രമേ പുറപ്പെടുവിക്കുകയുള്ളുവെന്നാണ് വിവരം. എഐ പരിശീലനം, വിന്യാസം, വില്‍പ്പന, എഐ ദുരുപയോഗം തിരിച്ചറിയലും തിരുത്തലുമുള്‍പ്പെടെയുള്ളവ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടും.

എഐ മോഡലുകളും എല്‍എല്‍എംഎസുകളും വികസിപ്പിക്കുന്ന എഐ കമ്പനികള്‍, ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവ ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Content Highlights: According to report Central Government to introduce Code Of Conduct For AI Firms

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us