ഡൽഹിയിൽ വായു ഗുണനിലവാരത്തിന്റെ ഏറ്റവും മോശം ദിനം; സ്കൂളുകൾ അടച്ചിടാൻ നിർദേശിച്ച് സുപ്രീംകോടതി

ഡല്‍ഹിയിലെ വായു ഗുണനിലവാരം പരിശോധിക്കുന്ന കമ്മീഷനെ (സിഎക്യുഎം) സുപ്രീം കോടതി കുറ്റപ്പെടുത്തി

dot image

ന്യൂഡല്‍ഹി: വിഷപ്പുകയില്‍ വലയുന്ന ഡല്‍ഹിയില്‍ പുതിയ നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. നാഷണല്‍ ക്യാപിറ്റല്‍ റീജിയനിലെ (എന്‍സിആർ) മുഴുവന്‍ സ്‌കൂളുകളും അടച്ചിടാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. കൂടാതെ ജിആര്‍എപി 4 നിയന്ത്രണങ്ങള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) 3, 4 ഏര്‍പ്പെടുത്തുന്നത് വൈകിയതില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം പരിശോധിക്കുന്ന കമ്മീഷനെ (സിഎക്യുഎം) സുപ്രീംകോടതി കുറ്റപ്പെടുത്തി.

വായു ഗുണനിലവാരത്തിന്റെ ഏറ്റവും മോശം ദിവസമായ ഇന്നാണ് സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. താപനിലയിലെ പെട്ടെന്നുള്ള താഴ്ചയും, കാറ്റിന്റെ ഗതി മാറ്റവും, ദിശ മാറ്റവും, കൂടുതലായും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണവും മറ്റും ഡല്‍ഹിയിലെ സ്ഥിതി വളരെ മോശമാക്കി.

വിഷയം വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും പൊതു-സ്വകാര്യ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം പകുതിയാക്കുന്നതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റേജ് നാലിന് കീഴിലുള്ള നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ടീമിനെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സിഎക്യുഎമ്മിന്റെ വീഴ്ച കാരണമാണ് ഇന്ന് ഈ സാഹചര്യം നേരിടേണ്ടി വന്നതെന്ന് ജസ്റ്റിസ് അഭയ് എസ് ഓക്കയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയും അടങ്ങുന്ന ബെഞ്ച് വിമര്‍ശിച്ചു. നവംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ജിആര്‍എപി 3 നിയന്ത്രണങ്ങള്‍ വൈകിപ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു. ഇത്തരം ഗുരുതരമായ സാഹചര്യത്തില്‍ എന്തിനാണ് മൂന്ന് ദിവസം വൈകിപ്പിച്ചതെന്നും കോടതി ചോദിച്ചു.

എന്നാല്‍ നഗരത്തില്‍ ഇപ്പോള്‍ ജിആര്‍എപി സ്റ്റേജ് 4 പ്രാബല്യത്തില്‍ വരുത്തിയെന്ന് സിഎക്യുഎമ്മിനെ പ്രതിനിധീകരിച്ച് ഹാജരായ സീനിയര്‍ കൗണ്‍സില്‍ രുചി കോഹ്‌ലി കോടതിയില്‍ വ്യക്തമാക്കി.
Content Highlights: Supreme Court order NCRP schools shut down due to air pollutant in Delhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us