അധികാരം ലഭിച്ചാൽ ഷിൻഡെയെ തട്ടുമോ ബിജെപി? മഹാരാഷ്ട്രയിലെ പത്രപരസ്യത്തിൽ ഷിൻഡെയ്ക്ക് 'പുല്ലുവില'

ബിജെപി നൽകിയ പത്രപരസ്യത്തിലാണ് ഏക്നാഥ് ഷിൻഡെയെ തഴഞ്ഞത്

dot image

മുംബൈ: മുംബൈയിൽ തിരഞ്ഞെടുപ്പ് പോളിങ് നടന്നുകൊണ്ടിരിക്കെ മഹായുതി സഖ്യത്തിൽ വിള്ളലെന്ന് സൂചന നൽകി പത്രപരസ്യം. ബിജെപി നൽകിയ പത്രപരസ്യത്തിൽ ശിവസേന സഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ ഇല്ലാത്തതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ബിജെപി നൽകിയ പത്രപരസ്യത്തിലാണ് ഏക്നാഥ് ഷിൻഡെയെ തഴഞ്ഞത്. പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിൽ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെയാണ് വലുതായി കാണിച്ചിരിക്കുന്നത്. സഖ്യത്തിലെ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ ചിത്രം ബിജെപി ദേശീയ അധ്യക്ഷന്റെ ചിത്രത്തിന് ശേഷം മാത്രമാണുള്ളത്.അതും വളരെ ചെറിയ ചിത്രവും ! അധികാരം ലഭിച്ചാൽ ശിവസേനയെ 'തട്ടു'മെന്നും ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും എന്നുമുള്ള മുൻ‌കൂർ സൂചനയാണ് ഈ നീക്കമെന്നാണ് വിമർശനം.

മഹായുതി സഖ്യനേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ
മഹായുതി സഖ്യം

അതേസമയം, മുന്നണികളെ ആശങ്കപ്പെടുത്തി മഹാരാഷ്ട്രയിൽ വോട്ടിങ് മന്ദഗതിയിൽ തുടരുകയാണ്. എല്ലാ മേഖലയിലും ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിലാണ്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) സഖ്യം മഹാവികാസ് അഘാടിയും തമ്മിലാണ് മഹാരാഷ്ട്രയില്‍ പ്രധാന പോരാട്ടം. 1990ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100ന് മുകളില്‍ സീറ്റ് ലഭിച്ചിട്ടില്ല. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും. ഇരു സഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Content Highlights: BJP advertisment without eknath shinde stirs controversy

dot image
To advertise here,contact us
dot image