'കുംഭകർണൻ ഉറക്കമായിരുന്നില്ല, ആറ് മാസം യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നു'; വിചിത്ര അഭിപ്രായവുമായി യുപി ഗവർണർ

ഉത്തർപ്രദേശിലെ ഒരു കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോളായിരുന്നു വിചിത്ര അഭിപ്രായ പ്രകടനം

dot image

ലക്‌നൗ: പുരാണ കഥാപാത്രവും, രാവണന്റെ സഹോദരനുമായ കുംഭകർണനെ കുറിച്ച് വിചിത്ര പരാമർശവുമായി യു പി ഗവർണർ ആനന്ദിബെൻ പട്ടേൽ. കുംഭകർണൻ ആറ് മാസക്കാലം ഉറങ്ങുകയായിരുന്നില്ലെന്നും രഹസ്യമായി അദ്ദേഹം യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നുവെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.

ഉത്തർപ്രദേശിലെ ഒരു കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോളായിരുന്നു ഗവർണറുടെ വിചിത്ര അഭിപ്രായ പ്രകടനം. ' കുംഭകർണൻ ആറ് മാസം ഉറങ്ങുകയും പിന്നീടുളള ആറ് മാസം ഉണർന്നിരിക്കുകയും ചെയ്യും എന്നതാണ് കഥ. എന്നാൽ അങ്ങനെയല്ല. രാവണൻ കുംഭകർണനെ പുറത്തിറങ്ങാൻ അനുവദിക്കാത്തതാണ്. കാരണം ആ ആറ് മാസവും കുംഭകർണൻ ഒരു സ്വകാര്യ മുറിയിൽ യന്ത്രങ്ങൾ വികസിപ്പിക്കുകയാകും. മറുനാട്ടുകാർ അവ തട്ടിക്കൊണ്ടുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് കുംഭകർണൻ യന്ത്രങ്ങൾ വികസിപ്പിച്ചത്. അദ്ദേഹം മികച്ച ഒരു ടെക്‌നോക്രാറ്റ് ആയിരുന്നു'; ആനന്ദിബെൻ പട്ടേൽ പറഞ്ഞു.

യുപി ഗവർണറുടെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പോയി പറയുന്ന കാര്യമാണോ ഇതെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനടെ വിമർശനമുന്നയിച്ചു.

വിചിത്ര അഭിപ്രായത്തിന് പുറമെ, രാജ്യത്തിന്റെ പുരാണപുസ്തകങ്ങൾ അറിവ് നിറഞ്ഞതാണെന്നും അതെല്ലാവരും വായിക്കണമെന്നും പറഞ്ഞാണ് ആനന്ദിബെൻ പട്ടേൽ മടങ്ങിയത്. അവ പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് ആളുകൾ അറിയണമെന്നും ഗവർണർ പറഞ്ഞു.

Content Highlights: UP Governors opinion on kumbakarna creates amazement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us