'വ്യാജ വോട്ടുകള്‍ തടയുന്നതുവരെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി മത്സരിക്കില്ല': മായാവതി

ഉപതിരഞ്ഞെടുപ്പുകളില്‍ പരസ്യമായി വ്യാജ വോട്ട് നടക്കുകയാണെന്ന് മായാവതി ആരോപിച്ചു

dot image

ലഖ്‌നൗ: വ്യാജ വോട്ടുകളെ തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നതുവരെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി മത്സരിക്കില്ലെന്ന് പാർട്ടി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് മായാവതിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണെന്ന് മായാവതി പറഞ്ഞു.

ബാലറ്റ് പേപ്പറുകളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുതല്‍ തന്നെ വ്യാജ വോട്ടിനെക്കുറിച്ചും തിരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോള്‍ ഇവിഎമ്മിലും സമാന പ്രവണതയാണുള്ളത്. ജനാധിപത്യത്തെ സംബന്ധിച്ച് ഇത് ഏറ്റവും ആശങ്കയുള്ള കാര്യമാണെന്നും മായാവതി പറഞ്ഞു.

Mayawati
മായാവതി

ബാലറ്റ് പേപ്പറുകളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുതല്‍ തന്നെ വ്യാജ വോട്ടിനെക്കുറിച്ചും തിരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോള്‍ ഇവിഎമ്മിലും സമാന പ്രവണതയാണുള്ളത്. ജനാധിപത്യത്തെ സംബന്ധിച്ച് ഇത് ഏറ്റവും ആശങ്കയുള്ള കാര്യമാണെന്നും മായാവതി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളില്‍ പരസ്യമായി വ്യാജ വോട്ട് നടക്കുകയാണെന്നും മായാവതി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ ഇതിന് സാക്ഷ്യം വഹിച്ചെന്നും അവര്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ആശങ്കയുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനുള്ള പ്രധാന മുന്നറിയിപ്പാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ വോട്ടിങ്ങിനെതിരെ നടപടിയെടുക്കുന്നതുവരെ രാജ്യത്തെ ഒരു ഉപതിരഞ്ഞെടുപ്പിലും തങ്ങളുടെ പാര്‍ട്ടി മത്സരിക്കില്ലെന്ന് മായാവതി വ്യക്തമാക്കി. ഉത്തർപ്രദേശിൽ മത്സരിക്കില്ലെന്ന കാര്യം മായാവതി പ്രത്യേകം എടുത്തുപറഞ്ഞു. അതേസമയം, ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കുന്നത് തുടരുമെന്നും മായാവതി പറഞ്ഞു.

നവംബര്‍ 20നാണ് ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ ഫലം പുറത്ത് വന്നത്. എല്ലാ സീറ്റിലും മത്സരിച്ച ബിഎസ്പിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാന്‍ സാധിച്ചില്ല.

Content Highlights: Mayawati says BSP never participate in any By Election until EC prevents fake votes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us