ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഇന്നും നാളെയും തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരൈക്കൽ - മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്‌ചേരിയിലെയും സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിനെ നേരിടാൻ നേവിയും സജ്ജമാണ്. മീൻപിടിത്തക്കാരോട് നവംബർ 31 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്.
Content Highlights: Fengal Cyclone to make landfall today