തമിഴ്നാട്: ഫിൻജൽ ചുഴലികാറ്റ് ബംഗാൾ ഉൾകടലിൽ ശക്തി പ്രാപിക്കുകയും കരയിലേക്ക് നീങ്ങിയതിനും പിന്നാലെ പുതുച്ചേരിയിലും തമിഴനാട്ടിലും സുരക്ഷാ മുൻകരുതൽ നടപടികൾ ആരംഭിച്ചു. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ നിരവധി ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനികളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും സർക്കാർ ഉത്തരവുണ്ട്.
മുൻ കരുതലിൻ്റെ ഭാഗമായി നവംബർ 30 ന് ഉച്ചയ്ക്ക് ശേഷം ഇസിആർ, പഴയ മഹാബലിപുരം റോഡ് ഒഎംആർ എന്നിവയുൾപ്പടെ പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങൾ നിർത്തി വെയ്ക്കാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും നവംബർ 30-ന് അടച്ചിടാനാണ് സർക്കാർ നിർദ്ദേശം.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദമാണ് ഫിൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയോടെ പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഫിൻജൻ ചുഴലികാറ്റ് കരയിൽ പതിക്കുമെന്നാണ് പ്രവചനം.
മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 2,229 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ പശ്ചാലത്തിൽ വടക്കൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും നിരവധി ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
content highlight- Fengal Cyclone; Warning, schools closed in Tamil Nadu and Puducherry