ഗോദ്ര വിഷയം പറയുന്ന 'സബർമതി റിപ്പോർട്ട്' പാർലമെൻ്റിൽ പ്രദർശിപ്പിക്കും; നരേന്ദ്ര മോദി സിനിമ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും സിനിമ കാണും

dot image

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന് തുടക്കം കുറിച്ച ഗോദ്ര വിഷയം പശ്ചാത്തലമാക്കി ഒരുക്കിയ 'ദി സബർമതി റിപ്പോർട്ട്' ഇന്ന് പാർലമെന്റിൽ പ്രദർശിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് പാർലമെന്റ് വളപ്പിലെ ബാൽ യോഗി ഓഡിറ്റോറിയത്തിലാണ് പ്രദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും സിനിമ കാണും. മറ്റ് പാർലമെന്റ് അംഗങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നേരത്തെ സണ്ണി ഡിയോൾ നായകനായ ഗദ്ദർ 2 എന്ന സിനിമ പാർലമെന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യ പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം പ്രദർശിപ്പിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നിരുന്നു.

അതേ സമയം അദാനി വിഷയത്തിൽ ഇരുസഭകളും ബഹളത്തിൽ മുങ്ങിയതോടെ രാജ്യസഭയും ലോക്സഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഉള്ള തീരുമാനം അംഗീകരിച്ചിരുന്നു. തുടർന്നുചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലും ഈ നിർദ്ദേശത്തിന് ആണ് മേൽ കൈ ലഭിച്ചത്. തൃണമൂൽ കോൺഗ്രസ്സ്, എന്‍സിപി ശരദ് പവാർ വിഭാഗം എന്നിവർ പ്രതിഷേധം പ്രതീകാത്മകമായി മതി എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു

രാവിലെ സഭാനടപടികൾ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തിയിരുന്നു. രാവിലെ സഭാ സമ്മേളിച്ചപ്പോൾ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ ലോക്സഭയിൽ വ്യക്തമാക്കി. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. റൂൾ 267 അടിയന്തര ആവശ്യങ്ങൾ ഉന്നയിക്കാൻ ഉള്ളത് മാത്രമാണെന്ന് ചെയർമാൻ വ്യക്തമാക്കി. ഇരുസഭകളും പ്രക്ഷുബ്ധമായതിനെ തുടർന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും നടപടികൾ ഉപേക്ഷിക്കുകയായിരുന്നു. പാർലമെൻ്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതല - ബിജെപി നേതൃ യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അദാനി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ട നിലപാട് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ശേഷം ഇരുസഭകളും ആരംഭിച്ചപ്പോൾ വീണ്ടും ബഹളമായി. ഇതോടെ സഭകൾ പിരിച്ചുവിടുകയായിരുന്നു.

Content Highlights: sabarmati files film to be screened at parliament

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us