ലഖ്നൗ: ലഖ്നൗവിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രികർ കനാലിൽ വീണു. ഉത്തർപ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയിലായിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ദിവ്യാൻഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരും യാത്ര ചെയ്ത വാഹനമാണ് കനാലിൽ പതിച്ചത്. വാഹനം ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കില്ല.
കഴിഞ്ഞ മാസം സമാനമായ അപകടം ബറേലിയിൽ നടന്നിരുന്നു. അപകടത്തിൽ മൂന്ന് പേർ നദിയിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കാർ സഞ്ചരിക്കെയാണ് ഈ അപകടം. പ്രളയത്തെ തുടർന്ന് ഈ പാലത്തിൻ്റെ നിർമാണം പാതി വഴിയിൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ പാലത്തിലൂടെ സഞ്ചരിക്കെയാണ് വാഹനം നദിയിലേക്ക് വീണ് അപകടം ഉണ്ടായത്. പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്ന് ചൂണ്ടികാട്ടി പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
content highlight- car fell in canal following google map