മുറിവുണക്കാൻ രാഹുലും പ്രിയങ്കയും; യുപി എംപിമാർക്കൊപ്പം ഇന്ന് സംഭലിലേക്ക്, പൊലീസ് അനുമതിയില്ല

യുപി കോൺഗ്രസ് എംപിമാരും മറ്റ് മുതിർന്ന നേതാക്കളും ഇരുവരെയും സംഭലിലേക്ക് അനുഗമിക്കും

dot image

ലക്‌നൗ: മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. യുപി കോൺഗ്രസ് എംപിമാരും മറ്റ് മുതിർന്ന നേതാക്കളും ഇരുവരെയും സംഭലിലേക്ക് അനുഗമിക്കും.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇരുവരുടെയും സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ അവയെ വകവെയ്ക്കാതെ പ്രദേശത്തേക്ക് എത്താൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു. കോൺഗ്രസ് പാർട്ടി സംഭലിലെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരുമെന്നും അജയ് റായ് പറഞ്ഞു. ഉച്ചയോടെയാണ് ഇരുവരും പ്രദേശത്തെത്തുക.

രണ്ട് ദിവസം മുൻപ് സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം.

സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.

ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

Content Highlights: Rahul gandhi and priyanka gandhi to visit sambhal today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us