പുഷ്പ 2 കാണാനെത്തിയ യുവതിയുടെ മരണം; അല്ലു അർജുനെതിരെ കേസ്

താരങ്ങൾ തിയേറ്റർ സന്ദർശിക്കുമെന്ന് യാതൊരു അറിയിപ്പും അഭിനേതാക്കളോ തിയേറ്റർ ഉടമകളോ നൽകിയിട്ടില്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

dot image

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയറ്റർ മാനേജർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അർജുനേയും കേസിൽ പ്രതി ചേർത്തത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. പുഷ്പ 2 പ്രീമിയർ ഷോ കാണാൻ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അർജുൻ സന്ധ്യ തിയറ്ററിൽ എത്തുകയായിരുന്നു. അല്ലു അടക്കമുള്ളവർ തിയറ്റർ സന്ദർശിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. അഭിനേതാക്കൾക്ക് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേക പ്രവേശന വാതിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്ന മകൻ തേജിന്റെ നിര്‍ബന്ധം മൂലമാണ് അപകടത്തിൽ മരിച്ച രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്. എന്നാല്‍ പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് തേജിന് അമ്മ രേവതിയെ(39) നഷ്ടമാവുകയായിരുന്നു.

നടന്‍ അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്നു ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ഒമ്പതു വയസുകാരന്‍ തേജ്. ഈ ആരാധന കാരണം തേജിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് പുഷ്പ എന്നായിരുന്നു. ഇന്നലെ രാത്രിയാണ് തേജയും കുടുംബവും പുഷ്പ 2 കാണാനെത്തിയത്. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ ആരാധകരുടെ വലിയ നിരതന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി.

തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തേജിന്റെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതനായ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Content highlight- Death of young woman who came to watch Pushpa 2; Case against Allu Arjun

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us