ഇത് സിനിമയല്ല റിയൽ ലൈഫ്.. വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ചു; യാത്രികർക്ക് രക്ഷകനായി ഡ്രൈവർ

രക്തസ്രാവം ഉണ്ടായിട്ടും ആത്മവിശ്വാസം കൈവിടാതെ സന്തോഷ് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു

dot image

പട്ന: ബിഹാറിൽ ‌വയറ്റിൽ വെടിയേറ്റിട്ടും നിർത്താതെ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ഡ്രൈവർ യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി. 15 പേരുമായി ജീപ്പിൽ യാത്ര പൊയികൊണ്ടിരുന്ന സന്തോഷ് സിങിനെയാണ് ബൈക്കിലെത്തിയ ആക്രമികൾ വെടി വെച്ചത്. ബൈക്കിലെത്തിയ 2 പേരാണ് ജീപ്പിന് നേരെ വെടിയുതിർത്തത്. ഇതിൽ ഒരു വെടിയുണ്ട സന്തോഷ് സിങിൻ്റെ വയറ്റിൽ കൊള്ളുകയായിരുന്നു.

രക്തസ്രാവം ഉണ്ടായിട്ടും ആത്മവിശ്വാസം കൈവിടാതെ സന്തോഷ് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്നവർ പൊലീസിനെ ഉടൻ വിവരം അറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സന്തോഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തിൽ സന്തോഷിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പ്രതികളും അതേ ദിവസം തന്നെ മറ്റൊരു വാഹനത്തിലും വെടിയുതിർത്തതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

content highlight- This is not a movie but reality.. Despite being shot, he drove for kilometers; Driver as a savior for passengers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us