'സുകുമാരക്കുറുപ്പ്' മോഡലിൽ ഒരു കൊലപാതകം; ഭിക്ഷാടകന്റെ ​ജീവനെടുത്ത് നാടകം, രണ്ട് പേർ അറസ്റ്റിൽ

മരണ വിവരം ബന്ധുക്കളെ അറിയിച്ചുവെങ്കിലും അവർക്ക് മൃതദേഹം തിരിച്ചറിയാനായിരുന്നില്ല.

dot image

ജയ്പൂർ: ഇൻഷുറൻസ് കമ്പനിയെ വഞ്ചിക്കാൻ സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം നടത്തിയ ട്രക്ക് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ. രാജസ്ഥാനിലാണ് കേസിനാസ്പദമായ സംഭവം. നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാളെയാണ് പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തത്. ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ തിരിച്ചറിയാനാവാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന കണ്ടെടുത്ത തിരിച്ചറിയൽ കാർഡിലെ മേൽവിലാസ പ്രകാരം മരിച്ചത് രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്താണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

മരണ വിവരം ബന്ധുക്കളെ അറിയിച്ചുവെങ്കിലും അവർക്ക് മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാഗേന്ദ്ര സിംഗ് വലിയ കടക്കെണിയിൽ ആയിരുന്നെന്ന് കണ്ടെത്തുന്നത്. വലിയ തുകയ്ക്ക് ഇൻഷുറൻസ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ സംശയം തോന്നിയ പൊലീസ് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇൻഷുറൻസ് തട്ടിയെടുക്കാനായി മരണം മനപൂർവ്വം സൃഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചിത്തോർഗഡ് സ്വദേശിയായ ഒരു ഭിക്ഷാടകനുമായി നാഗേന്ദ്ര സിംഗ് സൗഹൃദത്തിലായിരുന്നു. ഇയാളെ കണ്ടെത്തിയത് കേസിൽ നിർണായക വഴിത്തിരിവായി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…

ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നാഗേന്ദ്ര സിംഗ് റാവത്ത് ആയിരുന്നില്ല. കോട്ട സ്വദേശിയായ ഒരു ഭിക്ഷാടകനാണ് യഥാർത്ഥത്തിൽ മരണപ്പെട്ടത്. തോഫാൻ ഭൈരവ എന്നാണ് മരിച്ചയാളുടെ പേര്. നാഗേന്ദ്ര സിംഗും മറ്റൊരു ഭിക്ഷാടകനും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ചിത്തോർഗഡ് സ്വദേശിയായ ഭേരുലാൽ എന്ന ഭിക്ഷാടകൻ യഥാർത്ഥത്തിൽ ഗുജറാത്ത് സ്വദേശിയാണ്. അവിടെ നിന്നും നാഗേന്ദ്ര സിംഗ് ഇയാളെ ഒപ്പം കൂട്ടുകയായിരുന്നു. പണവും ജോലിയും വാഗ്ദാനം ചെയ്താണ് ഒപ്പം കൂട്ടിയത്. ഗുജറാത്തിലേക്കുള്ള യാത്രയിൽ ഇബ്രാഹിം എന്ന സഹായിയും നാഗേന്ദ്ര സിംഗ് റാവത്തിനൊപ്പമുണ്ടായിരുന്നു.

ഭേരുലാലിനൊപ്പം ഭിക്ഷയെടുത്തിരുന്നയാളാണ് തോഫാൻ ഭൈരവ. ഇയാളെ മദ്യം നൽകി അവശനാക്കുകയായിരുന്നു. സിമന്റ് ലോഡുമായി എത്തിയ ട്രെക്കിന്റെ ടയറിന് കീഴിൽ ഇയാളുടെ തല വച്ച ശേഷം തലയിലൂടെ ഓടിച്ച് കയറ്റി. സംഭവത്തിന് ശേഷം നാഗേന്ദ്ര സിംഗ് റാവത്തിന്റെ വസ്ത്രം മൃതദേഹത്തിൽ ധരിപ്പിച്ച് തിരിച്ചറിയൽ കാർഡും പഴ്സും അവിടെ ഉപേക്ഷിക്കുകയായിരുന്നു. അപകടമാണെന്ന് തോന്നുന്ന രീതിയിൽ മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ച് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഭേരുലാലിനെ ചോദ്യം ചെയ്തോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്.

Content Highlights: Man Kills Beggar to Fake His Death in Rajasthan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us