'ജഡ്ജിമാർ ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ പറയണ്ട, സോഷ്യൽ മീഡിയയിൽ 'യോഗി'കളെപ്പോലെയാകണം; സുപ്രീംകോടതി

നിങ്ങൾ ഒരു 'യോഗി'യെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ ജോലി ചെയ്യുകയും വേണം. അത്രയ്ക്കും ത്യാഗം ജുഡീഷ്യൽ ഓഫിസർമാർ ചെയ്യേണ്ടതുണ്ട്…'

dot image

ന്യൂഡൽഹി: ജഡ്ജിമാർ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കേണ്ടതില്ലെന്നും, സോഷ്യൽ മീഡിയ ഉപയോഗത്തിൽ 'യോഗി'കളെപ്പോലെയായിരിക്കണമെന്നും സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്നയും, എൻ കോടീസ്വാർ സിങുമാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതി നടപടിയിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ ഈ വാക്കാൽ പരാമർശം ഉണ്ടായത്. 'ജുഡീഷ്യൽ ഓഫീസർമാർ ഫേസ്ബുക്കിൽ വേണ്ട, ഒരു കോടതിവിധിയെയും കുറിച്ച് അവർ അഭിപ്രായപ്പെടേണ്ട. സോഷ്യൽ മീഡിയ ഒരു തുറന്ന പ്ലാറ്റ്ഫോമാണ്. നിങ്ങൾ ഒരു 'യോഗി'യെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ ജോലി ചെയ്യുകയും വേണം. അത്രയ്ക്കും ത്യാഗം ജുഡീഷ്യൽ ഓഫിസർമാർ ചെയ്യേണ്ടതുണ്ട്…'; കോടതി നിരീക്ഷിച്ചു.

ആറ് വനിതാ ജഡ്ജിമാരാണ്, മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, മധ്യപ്രദേശിൽ പിരിച്ചുവിടപ്പെട്ടത്. ഇവരിൽ നാല് പേരെ മധ്യപ്രദേശ് ഹൈക്കോടതി ചില നിബന്ധനകൾ വെച്ചുകൊണ്ട് തിരിച്ചെടുത്തു. എന്നാൽ രണ്ട് പേരെ തിരിച്ചെടുത്തുമില്ല. ഇവരുടെ കാര്യം പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു വാക്കാൽ പരാമർശം നടത്തിയത്.

അതേസമയം, മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹർജികൾ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ പുതിയ ഉത്തരവുകള്‍ നല്‍കുന്നതിനും സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തി.

ആരാധനാലയ നിയമത്തില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള സിപിഐഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlights: Supremecourt on judges usage of social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us