കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ എലി കടിച്ച പത്ത് വയസുകാരന് ദാരുണാന്ത്യം

മരണം ന്യൂമോണിയ ബാധിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

dot image

ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം. എന്നാല്‍ മരണം ന്യൂമോണിയ ബാധിച്ചാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി നിലവിളിച്ച് കരഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. പുതപ്പ് നീക്കി നോക്കിയപ്പോഴാണ് കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മടങ്ങിയെങ്കിലും കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളാവുകയായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു മരണം.

കുട്ടിയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പനിയുണ്ടായിരുന്നു. പിന്നാലെ ന്യൂമോണിയയും ബാധിച്ചിരുന്നുവെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നുമാണ് വിശദീകരണം.

Content Highlight: 10 year old boy, who was undergoing cancer treatment, died after rat bites him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us